Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാലി സീറ്റുകളെ കുറിച്ച് അന്വേഷണം തുടങ്ങി

Posted by:
Published: Sunday, July 29, 2012, 10:21 [IST]

 London Olympics Empty Seats Investigation
 

ലണ്ടന്‍: ഒളിംപിക്‌സ് ഗെയിംസിന്റെ ഒന്നാം ദിവസം കാണികള്‍ക്കായുള്ള നിരവധി സീറ്റുകള്‍ കാലിയായി കിടന്നതിനെ പറ്റി സംഘാടകസമിതി അന്വേഷണം തുടങ്ങി. ടിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി നിരവധി പേര്‍ പുറത്തുനില്‍ക്കുമ്പോള്‍ ഇത്രയധികം കസേരകള്‍ കാലിയായിരിക്കുന്നത് ആതിഥേയരെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

സ്‌പോണ്‍സര്‍മാര്‍ക്കുവേണ്ടി നീക്കിവെച്ച അക്രെഡിറ്റഡ് സീറ്റുകളായിരിക്കും ഇത്. ഇത്തരം സീറ്റുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടിയെടുക്കേണ്ടതുണ്ട്. കാണികള്‍ ഉണ്ടാകുമ്പോഴാണ് മത്സരം മുറുകുന്നത്. തീര്‍ച്ചയായും ഇക്കാര്യത്തിനായി അടിയന്തിര നടപടി സ്വീകരിക്കും-ലണ്ടന്‍ കമ്മിറ്റി ഓഫ് ദി ഒളിംപിക് ഗെയിംസ് പ്രതിനിധി വ്യക്തമാക്കി.

മത്സരം നടക്കുന്ന വേദികള്‍ക്കു മുന്നിലെല്ലാം ടിക്കറ്റ് മുഴുവന്‍ വില്‍പ്പനയായിയെന്ന ബോര്‍ഡ് വെച്ചതിനുശേഷമാണ് ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. സംഘാടനത്തിനെ ഈ പിഴവിനെതിരേ കളിഭ്രാന്തന്മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മൊത്തം 88 ലക്ഷത്തോളം ഒളിംപിക്‌സ് ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത്. ഇതില്‍ എഴുപത് ലക്ഷത്തോളം ടിക്കറ്റുകള്‍ ജൂണില്‍ തന്നെ വിറ്റുകഴിഞ്ഞിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും ലക്ഷകണക്കിനാളുകളാണ് ലണ്ടന്‍ ഒളിംപിക്‌സിന്റെ ടിക്കറ്റുകള്‍ ലഭിക്കാനായി പരിശ്രമിച്ചത്.

മത്സരങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ട ചിലര്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഘാടകര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

English summary
London's Olympic organisers launched an investigation into empty seats on the first day of the Games on Saturda
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST