Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്വര്‍ണ പ്രതീക്ഷയുമായി സെയ്‌ന ഇറങ്ങുന്നു

Posted by:
Published: Sunday, July 29, 2012, 5:58 [IST]

 London Olympics Saina Nehwal Goldhunt Start
 

ലണ്ടന്‍: ഒളിംപിക്‌സിലെ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായ സെയ്‌ന നെഹ്‌വാള്‍ ഞായറാഴ്ച ആദ്യ മത്സരത്തിനിറങ്ങും. സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള സബ്രിന ജാക്വിറ്റാണ് എതിരാളി.

ഞായറാഴ്ച ഇന്ത്യ പങ്കെടുക്കുന്ന മറ്റു മത്സരങ്ങള്‍

അമ്പെയ്ത്ത്: മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി. ബാഡ്മിന്റണ്‍ ഡബിള്‍സ്: സെയ്‌ന-അശ്വിനി പൊന്നപ്പ സഖ്യം, ബോക്‌സിങ്: 60 കിലോവിഭാഗത്തില്‍ ജയ് ഭഗ്‌വാന്‍, 64 കിലോ വിഭാഗത്തില്‍ മനോജ് കുമാര്‍, 69 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ യാദവ്, തുഴച്ചില്‍: ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍, ഷൂട്ടിങ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, ടെന്നിസ്: ലിയാണ്ടര്‍ പേസ്-വിഷ്ണു വര്‍ധന്‍ സഖ്യവും മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ കൂട്ടുകെട്ടും കളത്തിലിറങ്ങും.


ഞായറാഴ്ചത്തെ ഫൈനലുകള്‍

അമ്പെയ്ത്ത്
വനിതാ വിഭാഗം (രാത്രി 10ന്)
ഡൈവിങ്
വനിതകളുടെ സിംക്രൊനൈസ്ഡ് 3എം സ്പ്രിങ്‌ബോര്‍ഡ്
(രാത്രി ഏഴിന്)
ജൂഡോ
പുരുഷ വിഭാഗം (66 കി.ഗ്രാം, രാത്രി 8.10ന്)
വനിതാ വിഭാഗം (52 കി.ഗ്രാം, രാത്രി എട്ടിന്)
നീന്തല്‍
വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (രാത്രി 12.15ന്)
പുരുഷ വിഭാഗം 4-100 ഫ്രീസ്റ്റൈല്‍ റിലേ (രാത്രി 12.54ന്)
വനിതാ വിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ (രാത്രി 11.30ന്)
പുരുഷവിഭാഗം 100 മീ ബ്രെസ്റ്റ്‌സ്‌ട്രോക്ക് (രാത്രി 12.08ന്)
ഷൂട്ടിങ്
വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ (ഉച്ചയ്ക്ക് 3.45ന്)
വനിതകളുടെ സ്‌കീറ്റ് (വൈകീട്ട് ആറിന്)
വാള്‍പ്പയറ്റ്
പുരുഷന്മാരുടെ വ്യക്തിഗത വിഭാഗം സബ്രെ (രാത്രി 11.30ന്)

English summary
One of India's brightest medal prospects at the Olympics, in-form badminton star Saina Nehwal will start her campaign on sunday.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST