Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മന്ത്രിമാരെല്ലാം മിടുക്കന്മാര്‍: തിരുവഞ്ചൂര്‍

Posted by:
Updated: Monday, July 30, 2012, 14:42 [IST]

 Thiruvanchoor Says All Ministers Are Good
 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെല്ലാം മിടുക്കന്മാരാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മന്ത്രിമാര്‍ കഴിവുള്ളവരാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. മത്സരയോട്ടം നടത്തിയല്ല മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. വിഎം സുധീരന്റെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു.

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരും ഉണ്ട് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം മന്ത്രിസഭയില്‍ വളരെ മിടുക്കരായവരും ഉണ്ട്. സംസ്ഥാനത്തെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ് എന്നും സുധീരന്‍ ആരോപിച്ചിരുന്നു. എന്താണ് നടക്കുന്നത് എന്നറിയാത്ത മന്ത്രിമാരും ഉണ്ട്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ചര്‍ച്ച നടത്താതെ കാര്യങ്ങള്‍ തീരുമാനിക്കുകയാണ്. മുഖ്യമന്ത്രി വളരെ അധ്വാനിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

Story first published:  Monday, July 30, 2012, 14:21 [IST]
English summary
Thiruvanchoor Radhakrishnan said that all ministers in the UDF government are good.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST