Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി;ചിദംബരം ധനമന്ത്രി

Posted by:
Published: Tuesday, July 31, 2012, 14:31 [IST]

 P Chidambaram Sushil Kumar Shinde Prenab Mukherjee Fm
 

ദില്ലി: നിലവിലെ ആഭ്യന്തര മന്ത്രി പി ചിദംബരം വീണ്ടും ധനമന്ത്രിയാകും എന്നു റിപ്പോര്‍ട്ടുകള്‍. അതുപോലെ ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചിദംബരത്തിന്റെ സ്ഥാനത്ത്‌ ആഭ്യന്ത മന്ത്രിയാകും എന്നും സൂചനകളുണ്ട്‌.

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കും ഉടന്‍ എന്നല്ലാതെ മാറ്റങ്ങളെ കുറിച്ച്‌ വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ആഗസ്‌ത്‌ എട്ടിന്‌ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്‌ ശേഷം മന്ത്രിസഭയിന്‍ അഴിച്ചു പണി നടക്കും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

ധനമന്ത്രിയായിരുന്ന പ്രണബ്‌ മുഖര്‍ജി രാഷ്ട്രപതിയായിതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ്‌ പി ചിദംബരം എത്തുക. നിലവില്‍ ധനമന്ത്രാലയത്തിന്റെ അധിക ചുമതല പ്രധാനമന്ത്രി വഹിക്കുകയാണ്‌.

2ജി അഴിമതി കേസില്‍ പി ചിദംബരത്തിനെതിരെയും, ആദര്‍ശ്‌ ഫ്‌ളാറ്റ്‌ കുംഭകോണ കേസില്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെയും അന്വേഷണം നേരിടുന്നുണ്ട്‌.

English summary
Home Minister P Chidambaram is expected to be Finance Minister and Power Minister Sushil Kumar Shinde would replace Chidambaram as Home Minister.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Kolkata Knight Riders: 20 / 0, 4 Overs
1st Test , Lord's Cricket Ground, St John's Wood
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs