Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മെഡി.കോളേജ് ആശുപത്രി കാന്റീനിലെ കറിയില്‍ പഴുതാര

Posted by:
Updated: Tuesday, July 31, 2012, 15:12 [IST]

 Centipede Found In Hospital Canteen Food
 

അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ കിഴങ്ങുകറിയില്‍ പഴുതാര. ചൊവ്വാഴ്ച രാവിലെ ക്യാന്റീനില്‍ നിന്നും വാങ്ങിയ കറിയിലാണ് പഴുതാരയെ കണ്ടെത്തിയത്. പുളിങ്കുന്ന് സ്വദേശിനിയായ ഗീത
ഇടിയപ്പത്തിനൊപ്പമാണ് കിഴങ്ങുകറിയും വാങ്ങിയത്. ഛര്‍ദ്ദിയും അതിസാരത്തെയും തുടര്‍ന്ന് ഗീതയുടെ മകള്‍ അഞ്ജന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയിലാണ്.

കറിയുടെ കവര്‍ പൊട്ടിച്ചപ്പോഴാണ് രണ്ടിഞ്ച് നീളത്തിലുള്ള പഴുതാര ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൂപ്രണ്ടിന് പരാതി നല്‍കി. വിവരമറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ കാന്റീന്‍ അടപ്പിച്ചു. കാന്റീനിനെപ്പറ്റി മുന്‍പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ആശുപത്രിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകള്‍ക്കു ലൈസന്‍സില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Story first published:  Tuesday, July 31, 2012, 14:50 [IST]
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter