Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലാലിന്റെ കയ്യില്‍ 12 ആനക്കൊമ്പുണ്ടെന്ന് ജോര്‍ജ്

Posted by:
Published: Tuesday, July 31, 2012, 16:25 [IST]

 Pc George Seeks Action Against Mohanlal
 

കോതമംഗലം: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാലിനെതിരേ നടപടി വേണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. ലാലിന്റെ സ്ഥാനത്ത് പാവപ്പെട്ട ആരെങ്കിലുമായിരുന്നെങ്കില്‍ ആറ് മാസം ജയിലില്‍ കിടന്നേനെ.

നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്തത്. തന്റെ അറിവില്‍ ലാലിന്റെ കൈവശം 12 ആനക്കൊമ്പുകള്‍ ഉണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

.മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഡിഎഫ്ഒ പെരുമ്പാവൂര്‍ ഒന്നാം കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥന്‍ നടനല്ലെന്ന്് വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കണ്ടെടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇവര്‍ വിദേശത്ത് പോയപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവര്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ 21നാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter