Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിപിഎം ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

Posted by:
Published: Thursday, August 2, 2012, 9:31 [IST]

 Attacks Mark Cpm Hartal
 

എറണാകുളം: പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും അക്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം ദ്രുതകര്‍മ്മസേനയുടെ രണ്ട് കന്പനിയെ കണ്ണൂരില്‍ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തും.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ശമനം വന്നിട്ടില്ല. പിണറായിയില്‍ മൂന്ന് കോണ്‍ഗ്രസ് ഓഫീസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ച്ചു. എടത്തോടുള്ള ലീഗ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനിടെ കണ്ണൂര്‍ സ്‌റ്റേഷന്‍ റോഡിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടു.

അതിനിടെ കണ്ണൂരില്‍ ബുധനാഴ്ചയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളടക്കം 250ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒമ്പത് കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരയ്ക്കുന്നത്.

കോഴിക്കോട് കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേര്‍ക്ക് കല്ലേറുണ്ടായി. വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്ക് ഹാജരായ രണ്ട് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. ഇവരെ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പുല്ലൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. എടത്തോട് ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടായി.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നേരെ പല ജില്ലകളിലും കല്ലേറുണ്ടായി.
ബസ്സ് ജീവനക്കാരെ മര്‍ദിച്ചു. ചിലയിടങ്ങളില്‍ പത്രക്കെട്ടുകള്‍ കത്തിച്ചു. പയ്യന്നൂരിലും മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂര്‍ക്കാട്ടും പത്രക്കെട്ടുകള്‍ പത്രക്കെട്ടുകള്‍ കത്തിച്ചു.

കോട്ടയം തെള്ളകത്തും കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. എറണാകുളം വൈപ്പിനിലും വയനാട് കല്‍പ്പറ്റയിലും വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെയുണ്ടായ കല്ലേറില്‍ െ്രെഡവര്‍ക്ക് പരിക്കേറ്റു.

English summary
The hartal called by the CPM on Thursday to protest against the arrest of P Jayarajan in the state was marked by stone pelting and attacks in various places
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter