Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉദുമയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തി

Posted by:
Updated: Thursday, August 2, 2012, 15:34 [IST]

 Dyfi Activists Killed Kasaragod
 

കാസര്‍കോട്: കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഉദുമയിലാണ് സംഭവം. ഉദുമയില്‍ ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24) ആണ് മരിച്ചത്. ലീഗ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നും വിവരമുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മനോജിനെ കാസര്‍ഗോഡ് ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ഉച്ചമുതല്‍ തന്നെ പ്രദേശത്ത് ലീഗ്-സിപിഎം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കരിദിനം ആചരിയ്ക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

Story first published:  Thursday, August 2, 2012, 15:20 [IST]
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter