Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഒത്തുകളി:ഇന്ത്യയുടെ പാരാതി പരിഗണിച്ചില്ല

Posted by:
Published: Thursday, August 2, 2012, 14:10 [IST]

 London Olympics 2012 Badminton Spot Fixing India
 

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ആഘോഷ പൊലിമയ്‌ക്ക്‌ മങ്ങല്‍ ഏല്‍പിച്ചുകൊണ്ട്‌ ഒളിംപിക്‌സിലും ഒത്തുകളി വിവാദം. ബാഡ്‌മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഒത്തു കളിച്ചു എന്ന്‌ ആരോപിക്കപ്പെട്ട എട്ടു താരങ്ങളെ അയോഗ്യരാക്കി.

ഒത്തുകളിച്ചു എന്ന്‌ വ്യക്തമായതിനാല്‍ ബാഡ്‌മിന്റണ്‍ ഫെഡറേഷന്‍ ആണ്‌ ഇവരെ അയോഗ്യരാക്കി. കൊറിയയുടെ രണ്ട്‌ ടീമുകളും ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ ഓരോ ടീമുകളെയും ആണ്‌ അയോഗ്യരാക്കിയിരിക്കുന്നത്‌.

മത്സരഫലം അട്ടിമറിക്കുന്നതിനായി മനപ്പൂര്‍വ്വം മോശമായി കളിച്ചു എന്നാണ്‌ ഈ ടീമുകള്‍ക്കു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ഇതിനിടയില്‍ വനിതാ ഡബിള്‍സ്‌ മത്സരങ്ങളിലെ ഒത്തുകളി ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ്‌ ബിയിലും നടന്നതായി സംശയിക്കുന്നതായി ഇന്ത്യന്‍ താരങ്ങളായ അശ്വനി പൊന്നപ്പയും ജ്വാല ഗുട്ടയും പറഞ്ഞു. തുടര്‍ന്ന്‌ ഇന്ത്യ സംഘാടകര്‍ക്ക്‌ ഔദ്യോഗികമായി പരാതി നല്‍കി. ഗ്രൂപ്പ്‌ ബിയിലെ ജപ്പാന്‍ - ചൈനീസ്‌ തായ്‌പെയ്‌ മത്സരത്തെ കുറിച്ച്‌ അന്വേശിക്കണം എന്നാണ്‌ ഇന്ത്യ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഗ്രൂപ്പ്‌ ബിയില്‍ രണ്ട്‌ മത്സരങ്ങള്‍ ജയിച്ചിട്ടും ഒരു ടീമിന്റെ വ്യത്യാസത്തില്‍ ഇന്ത്യ പുറത്താവുകയായിരുന്നു. ചൈനീസ്‌ തായ്‌പെയിയോട്‌ തോറ്റു കൊടുത്ത്‌ ജപ്പാന്‍ ഒത്തുകളിക്കുകയായിരുന്നു എന്നും അതുകൊണ്ടാണ്‌ ജ്വാല - അശ്വിനി സഖ്യം പുറത്തായത്‌ എന്നാണ്‌ ഇന്ത്യയുടെ ആരോപണം.

ഇന്ത്യയുടെ ആരോപണം പരിഗണിച്ച്‌ ജപ്പാനെ പുറത്തായക്കിയാല്‍ ക്വാര്‍ട്ടറില്‍ കളിക്കാം എന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഇന്ത്യയുടെ അപ്പീല്‍ പരിഗണിക്കില്ലെന്ന്‌ ബാഡ്‌മിന്റണ്‍ ഫെഡറേഷന്‍ അറിയിച്ചു.

English summary
The World Badminton Federation (WBF) will shortly decide whether the eight women players who participated in two 'fixed' matches at the London Games yesterday should be expelled from the competition.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL