Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേശുഭായ് പട്ടേലിന്റെ പുതിയ പാര്‍ട്ടി വരുന്നു

Posted by:
Updated: Sunday, August 5, 2012, 11:20 [IST]

അഹമ്മദാബാദ്: ബിജെപിയില്‍ നിന്നു രാജിവെച്ച മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരേ സമാന്തരമുന്നണിയുണ്ടാക്കി പടനയിക്കാനാണ് പട്ടേലിന്റെ നീക്കം.

 bjp keshubhai pater resign new party soon

മുന്‍കേന്ദ്രമന്ത്രി കാന്‍ഷി റാം റാണയും പാര്‍ട്ടി വിട്ടിട്ടുണ്ട്. കാന്‍ഷിറാമും ഞാനും കഴിഞ്ഞ 60 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി ജീവിക്കുകയായിരുന്നു. ഞങ്ങള്‍ വളര്‍ത്തിയുണ്ടാക്കിയ പാര്‍ട്ടിയില്‍ നിന്നും ഏറെ വിഷമത്തോടെയാണ് രാജിവെയ്ക്കുന്നത്. യഥാര്‍ത്ഥ ബിജെപിയെ ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഈ യാത്ര-രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേശുഭായ് അറിയിച്ചു.

പാര്‍ട്ടി ആശയങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചിരിക്കുന്നു. ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. സാധാരണക്കാരെല്ലാം പാര്‍ട്ടിയില്‍ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍ നടത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 182 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും.

നരേന്ദ്ര മോഡിക്ക് മുമ്പ് ഗുജറാത്തിലെ ബിജെപിയെന്നത് കേശുഭായ് പട്ടേലായിരുന്നു. എന്നാല്‍ മോഡി യുഗത്തിന്റെ പിറവിയോടെ പട്ടേലിന് തീരെ പ്രസക്തിയില്ലാതായി മാറി. അധികാരം തിരിച്ചുപിടിക്കാന്‍ ഈ 83കാരന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കാരണം പാര്‍ട്ടി കേന്ദ്രനേതൃത്വം പലപ്പോഴും മോഡിക്ക് അനുകൂലമായ തീരുമാനങ്ങളാണ് സ്വീകരിച്ചത്.

Story first published:  Sunday, August 5, 2012, 11:19 [IST]
English summary
Former Gujarat Chief Minister Keshubhai Patel today resigned from the BJP, ostensibly to form a separate front that will contest against Narendra Modi in the state polls later this year.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST