Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗണേഷ്‌കുമാറിനെതിരെ കേരള കോണ്‍ഗ്രസ്‌(ബി) പ്രമേയം

Posted by:
Published: Sunday, August 5, 2012, 16:24 [IST]

 Ganesh Kumar Keral Congress Balakrishna Pillai
 

തിരുവനന്തപുരം: വനം മന്ത്രിയും, കേരള കോണ്‍ഗ്രസ്‌ (ബി) എംഎല്‍ എയുമായ കെബി ഗണേഷ്‌ കുമാറുമായി പാര്‍ട്ടി യാതൊരു ബന്ധവും ഇല്ല എന്ന്‌ കേരള കോണ്‍ഗ്രസ്‌ (ബി) പ്രമേയം ഇറക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ ആണ്‌ പ്രമേയം അവതരിപ്പിച്ചത്‌.

പ്രമേയം ഐകകണ്‌ഠേന പാസായി. ഭരണത്തിലുണ്ടെന്നാണ്‌ പേരെങ്കലും പ്രതിപക്ഷത്ത്‌ ഇരിക്കേണ്ട അവസ്ഥയാണ്‌ കേരള കോണ്‍ഗ്രസ്‌ (ബി)യുചേത്‌ എന്ന്‌ പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ട്‌ അധ്യക്ഷനും ഗണേഷ്‌ കുമാറിന്റെ അച്ഛനുമായ ബാലകൃഷ്‌ണ പിള്ളയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്‌ ഗണേഷ്‌ കുമാര്‍ പാര്‍ട്ടിയുമായും ഒപ്പം സ്വന്തം പിതാവുമായും അകലാന്‍ തുടങ്ങിയത്‌.

അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ച അതിന്റെ പാരമ്യത്തില്‍ എന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോള്‍ ഈ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പാര്‍ട്ടി പ്രമേയം.

ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും അടക്കമുള്ള മുതിര്‍ന്ന യുഡിഎഫ്‌ നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ യുഡിഎഫ്‌ ശ്രമിക്കുന്നില്ല എന്ന്‌ ബാലകൃഷ്‌ണ പിള്ള ആരോപണം ഉന്നയിച്ചിരുന്നു.

English summary
Kerala Congress (B) presented a political resolution against KB Ganesh Kumar.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs