Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അമ്മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു

Posted by:
Published: Sunday, August 5, 2012, 8:15 [IST]

 Mata Amritanandamay Attack Youth Death
 

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ ഗയ സ്വദേശിയായ സത്‌നം സിങ് മാന്‍(23)ആണ് മരിച്ചത്.

അമൃത പുരിയില്‍ അമ്മ ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കരുനാഗപള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആദ്യം റിമാന്റ് ചെയ്തു. രണ്ടര വര്‍ഷത്തോളമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ശനിയാഴ്ച രാത്രി 8.30ഓടെ ഇയാളെ മരിച്ച നിലയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം നടന്നുവെന്നാണ് പ്രാഥമിക വിവരം.

ലഖ്‌നൊ റാം മനോഹര്‍ ലോഹ്യ ലോ കോളജില്‍ പഠിച്ചിരുന്ന സത്‌നാം മെയ് 30ന് നാടുവിട്ടതാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുvവന്നാലെ മരണകാരണം വ്യക്തമാകൂ.

English summary
A 25-year-old youth, Satnam Singh, who was arrested by the police on charges of attempt to assault Mata Amritanandamayi at her Ashram at Vallikkavu, Kollam, earlier in the week, died at the Mental Health Centre, Peroorkada, here on Saturday evening
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI