Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇന്ത്യ കായിക കോടതിയിലേക്ക്‌

Posted by:
Published: Sunday, August 5, 2012, 17:44 [IST]

 London Olympics 2012 Court Of Arbitration For Sport
 

ലണ്ടന്‍: ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ ക്വര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലേക്ക്‌ പ്രവേശനം നേടിയിരുന്ന ഇന്ത്യയുടെ വികാസ്‌ കൃഷ്‌ണനെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കി.

വികാസ്‌ കൃഷ്‌ണനെ ക്വാര്‍ട്ടര്‍ റൗണ്ടില്‍ മത്സരിപ്പിക്കണം എന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. പ്രീ ക്വാര്‍ട്ടറില്‍ വികാസിന്റെ എതിരാളിയായിരുന്ന അമേരിക്കന്‍ താരത്തിന്റെ ഫൗളുകള്‍ പരിഗണിക്കാതെ ഇന്ത്യന്‍ താരത്തെ മാത്രം ശിക്ഷിക്കുന്നത്‌ ശരിയല്ല, വിജയിയായി പ്രഖ്യാപിച്ച ശേഷം പുറത്താക്കുന്നതില്‌# ന്യായമില്ല. ഇന്ത്യന്‍ പ്രതിനിധികള്‍ പരാതിയില്‍ പറുന്നു.

ആദ്യം വികാസ്‌ കൃഷ്‌ണ ക്വാര്‍ട്ടറിലേക്ക്‌ യോഗ്യത നേടി എന്നായിരുന്നു റഫറി പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ അമേരിക്കന്‍ താരത്തിന്റെ പരാതിയെ തുടര്‍ന്ന്‌ മത്സരത്തിന്റെ വീഡിയോ വീണ്ടും പരിശോധിച്ച ശേഷം കായിക കോടതി വികാസ്‌ കൃഷ്‌ണനെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

English summary
India approached Court of Arbitration for Sport against the action of the court to disqualify India's Vikas Krishna from quarter final of Boxing.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter