Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇന്ത്യയുടെ ടെന്നിസ്‌ സ്വപ്‌നങ്ങള്‍ക്ക്‌ അവസാനമായി

Posted by:
Published: Sunday, August 5, 2012, 12:58 [IST]

 London Olympics 2012 Tennis Paes Sania Quarter
 

ലണ്ടന്‍: ടെന്നിസില്‍ ഇന്ത്യയുടെ ഒളിംപിക്‌സ്‌ പ്രതീക്ഷകള്‍ക്ക്‌ ശനിയാഴ്‌ചയോടെ അവസാനമായി. ടെന്നിസില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന മിക്‌സഡ്‌ ഡബിള്‍സ്‌ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ടീം പുറത്തായി.

ലിയാണ്ടര്‍ പേസ്‌ - സാനിയ മിര്‍സ സഖ്യത്തിന്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടിലാണ്‌ കാലിടറിയത്‌. ഒന്നാം സീഡായ ബെലാറസിന്റെ മാക്‌സ്‌ മിര്‍നി - വിക്ടോറിയ അസരങ്കെ സഖ്യത്തിനു മുന്നിലാണ്‌ ഇന്ത്യന്‍ സഖ്യം മുട്ടു മടക്കിയത്‌. 5-7, 6-7 ആയിരുന്നു സ്‌കോര്‍.

വെള്ളിയാഴ്‌ച നടന്ന മത്സരം സ്‌കോര്‍ 5-7, 2-3 എത്തിയപ്പോള്‍ വെളിച്ചക്കുറവ്‌ മൂലം ശനിയാഴ്‌ചയിലേക്ക്‌ നീട്ടുകയായിരുന്നു. 47 മിനിറ്റ്‌ നീണ്ടു നിന്ന ഒന്നാമത്തെ സെറ്റ്‌ കടുത്ത പോരാട്ടത്തിനൊടുവില്‍ മാത്രമാണ്‌ മിര്‍നി - അസരങ്കെ സഖ്യത്തിന്‌ നേടാനായത്‌.

ടെന്നിസ്‌ പുരുഷ ഡബിള്‍സില്‍ ഭൂപതി - ബൊപ്പണ്ണ, പേസ്‌ - വിഷ്‌ണു സഖ്യങ്ങള്‍ നേരത്തെ തന്നെ പുറത്തായിരുന്നു.

English summary
Paes - Sania pair is knocked out of London Olmpics as they are defeated in quarter final rouhnd of mixed doubles tennis.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST