Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഹോട്ടല്‍ ഭക്ഷണം വില്ലനായി: 9പേര്‍ ആശുപത്രിയില്‍

Posted by:
Published: Monday, August 6, 2012, 14:40 [IST]

 Kerala Food Poisoning 9 Persons Hospitalised
 

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണം വീണ്ടും വില്ലനായി. ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതിനെ തുടര്‍ന്ന് ഒന്‍പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബേക്കറി ജംഗ്ഷന് സമീപം പ്രവര്‍ത്തിയ്ക്കുന്ന മദേഴ്‌സ് കിച്ചന്‍ എന്ന ഹോട്ടലില്‍ നിന്ന് ചിക്കന്‍ കഴിച്ച വിമന്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ക്കാണ് വിഷബാധയേറ്റത്.

രാത്രി പതിനൊന്നരയോടെ ചിക്കന്‍ കഴിച്ച ശേഷം ഹോസ്റ്റലിലേയ്ക്ക് മടങ്ങിപ്പോയ പെണ്‍കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പുലര്‍ച്ച രണ്ടു മണിയോടെ ഇവരെ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിലെത്തി പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടിയ്ക്കുകയും ചെയ്തു.

വഴുതക്കാട്ടെ 'സാല്‍വ കഫേ'യില്‍ നിന്ന് ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനയില്‍ ഒട്ടേറെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.സാല്‍വ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ച നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

English summary
Nine students admitted to hospital at Thiruvananthapuram due to food poisoning.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL