Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തന്ത്രികേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Posted by:
Updated: Tuesday, August 7, 2012, 16:07 [IST]

 Court Announced Verdict On Tantri Case
 

കൊച്ചി: ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം അസിസ്റ്റന്റ് സെഷന്‍സ് കോടതി കണ്ടെത്തി. തന്ത്രിയെ കുടുക്കുന്നതിനായി പ്രതികള്‍ മനപൂര്‍വ്വം ഗൂഢാലോചന നടത്തുകയായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കേസിലെ പ്രധാന പ്രതികളായ ശോഭാ ജോണും ബെച്ചു റഹ്മാനുമാണെന്നും കോടതി കണ്ടെത്തി.

തന്ത്രി ഫ്ലാറ്റില്‍ എത്തിയത് അനാശാസ്യത്തിനായിരുന്നില്ല. മുന്‍പ് മൂന്ന് തവണ തന്ത്രി ശോഭയുടെ ഫ്ലാറ്റില്‍ എത്തിയിരുന്നു. തന്റെ പുതിയ ഫ്ലാറ്റിലേയ്ക്ക് ജോലിക്കാരിയെ അന്വേഷിച്ചാണ് തന്ത്രി വന്നത്. അനാശാസ്യത്തിനായാണ് തന്ത്രി എത്തിയതെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസില്‍ കൊള്ള മുതല്‍ പങ്കിട്ടതില്‍ മറ്റു പ്രതികള്‍ക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി ഓരോ പ്രതികളും ചെയ്ത കുറ്റങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. ഇവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.

ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ എറണാകുളം വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്മണ്‍ അപ്പാര്‍ട്‌മെന്റില്‍ ശാന്തയെന്ന സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും കത്തിയും കളിത്തോക്കും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്നതാണ് കേസ്.

Story first published:  Tuesday, August 7, 2012, 15:20 [IST]
English summary
The judgement in the case of the alleged kidnap on 23rd July 2006 of one of the three chief priests of Sabarimala Kantararu Mohanaru followed by threatened robbery of gold is announced.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs