Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അസം കലാപം സിബിഐക്ക്‌

Posted by:
Published: Wednesday, August 8, 2012, 14:34 [IST]

 Assam Riot Cbi Probe
 

ദിസ്‌പുര്‍: കുടിയേറ്റ ന്യൂനപക്ഷവും ബോഡോ വിഭാഗക്കാരും തമ്മില്‍ അസമില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തെ കുറിച്ചുള്ള അന്വേഷണ ചുമതല സിബിഐക്ക്‌. കലാപം സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

അന്വേഷണം സിബിഐക്ക്‌ വിടാന്‍ തീരുമായ സാഹചര്യത്തില്‍, ഏതൊക്കെ കേസുകള്‍ സിബിഐ ഏറ്റെടുക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ബുധനാഴ്‌ച ഗുവാഹട്ടിയിലെത്തിയിട്ടുണ്ട്‌.

കലാപത്തില്‍ ഏതെങ്കിലും ബാഹ്യ സക്തികള്‍ക്ക്‌ പങ്കുണ്ടോ എന്ന്‌ അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇതിനിടയില്‍ അസമില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി ഉയര്‍ന്നു. ചൊവ്വാഴ്‌ച രാത്രിയിലും വിവിധ ഗ്രാമങ്ങലില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കൊക്രജാര്‍ ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

English summary
The investigation of the going on Assam riot will be by the CBI. The central government has given sanction to the state's plea for CBI probe.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
1st Test , Lord's Cricket Ground, St John's Wood
England won by 170 runs