Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വികാസ്‌ ഗൗഡയ്‌ക്ക്‌ എട്ടാം സ്ഥാനം

Posted by:
Published: Wednesday, August 8, 2012, 13:05 [IST]

 London Olympics 2012 Discus Throw Vikas Gowda Final
 

ലണ്ടന്‍: ഡിസ്‌കസ്‌ ത്രോ ഫൈനല്‍ റൗണ്ടിലെത്തി ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്ന വികാസ്‌ ഗൗഡയ്‌ക്ക്‌ എട്ടാം സ്ഥാനത്ത്‌ മാത്രമാണ്‌ എത്താനായത്‌. 64.79 മീറ്റര്‍ ദൂരം ആണ്‌ ഫൈനല്‍ റൗണ്ടില്‍ വികാസ്‌ എറിഞ്ഞത്‌.

ഒളിംപിക്‌സ്‌ ഡിസകസ്‌ ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കൈവരിക്കുന്ന ഏറ്റവും കൂടിയ ദൂരം ആണ്‌ ഇത്‌ എങ്കിലും യോഗ്യതാ റൗണ്ടില്‍ എറിഞ്ഞ അത്രയും ദൂരം ഫൈനലില്‍ എറിയാനാവാത്തത്‌ വികാസിന്‌ നിരാശയായി.

പ്രാഥമിക റൗണ്ടില്‍ ഒന്നാമതായാണ്‌ വികാസ്‌ ഗൗഡ ഫൈനല്‍ റൗണ്ടിലേക്ക്‌ യോഗ്യത നേടിയത്‌. അതുകൊണ്ട്‌ തന്നെ വികാസ്‌ ഇന്ത്യക്ക്‌ ഒരു ഒളിംപിക്‌സ്‌ മെഡല്‍ സമ്മാനിക്കും എന്ന പ്രതീക്ഷയ്‌ക്ക്‌ ശക്തി കൂടുതലായിരുന്നു.

ഡിസ്‌കസ്‌ ത്രോയിലെ ദേശീയ റെക്കോര്‍ഡ്‌ വികാസ്‌ ഗൗഡയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. തന്റെ ഏറ്റവും മികച്ച പ്രകടനം ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തില്‍ പുറത്തെടുക്കാന്‍ പറ്റാത്തതിന്റെ വിഷമവും വികാസിനുണ്ട്‌.

66.28 മീറ്ററാണ്‌ വികാസിന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡ്‌. ഒളിംപിക്‌സ്‌ ഫൈനലിലെ ആദ്യ ശ്രമത്തില്‍ 64.79 മീറ്റര്‍ എറിഞ്ഞെത്തിക്കാന്‍ കഴിഞ്ഞ വികാസിന്‌ പിന്നീടുള്ള അഞ്ച്‌ ശ്രമങ്ങളിലും ഈ ദൂരം താണ്ടാന്‍ കഴിഞ്ഞില്ല.

English summary
India's Vikas Gowda finished eighth in the men's discus throw final at the London Olympics 2012 here on Tuesday. Vikas failed to breach the 65-metre mark in his six attempts and ended eighth. His best in the final was 64.79 metres.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST