Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 40 മരണം

Posted by:
Published: Saturday, August 11, 2012, 14:38 [IST]

 Himachal Pradesh Bus Accident Death Injury Hospital Cli
 

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 40 പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരിക്കുണ്ട്‌. ചമ്പ ജില്ലയിലാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌.

ബസ്‌ നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക്‌ മറിഞ്ഞു വീഴുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്‌. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ സൂചന. ഒരു ബസില്‍ കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകളെയും വഹിച്ചുകൊണ്ടാണ്‌ ഈ ബസ്‌ ഓടിയത്‌.

ചമ്പയിലേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസ്‌ ആണ്‌ അപകടത്തില്‍ പെട്ടിരിക്കുന്നത്‌. ചമ്പ ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ രജേരയിലാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌.

മരിച്ച 40 പേരില്‍ 32 പേര്‍ സംഭവ സ്ഥലത്തും എട്ടു പേര്‍ ആശുപത്രിയിലുമാണ്‌ ആണ്‌ മരിച്ചത്‌.

English summary
40 people died in a bus accident in Himachalpradesh. The bus fell down to a cliff. 20 passengers got injured and hospitalized.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.  
My Place My Voice
jo on
Cynic on
Kiran on
peter north on
peter north on