Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സജീവം

Posted by:
Published: Saturday, August 11, 2012, 12:02 [IST]

 

തിരുവനന്തപുരം: മിക്ക തീവ്രവാദ പ്രവര്‍ത്തനങ്ങളുടേയും ഉത്ഭവ കേന്ദ്രം കേരളമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ദക്ഷിണ മേഖലാ അവലോകനയോഗമാണ് ഇക്കാര്യം അറിയിച്ചത്. ഇമെയില്‍ വിവാദം അടക്കമുള്ള സംഭവങ്ങള്‍ ശക്തമായ മതതീവ്രവാദം നടക്കുന്നുവെന്നതിന്റെ തെളിവാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഇമെയില്‍ വിവാദക്കേസില്‍ പ്രതിയാക്കപ്പെട്ടതിലൂടെ കേരള പൊലീസിലും തീവ്രവാദത്തിന്റെ വേരുകള്‍ ഉള്ളതായി വ്യക്തമായിരിക്കുകയാണ്. മാധ്യമങ്ങളെ ഉപയോഗിച്ച് തീവ്രവാദത്തിന്റെ വേരുറപ്പിക്കാന്‍ നടത്തിയ ഗൂഢനീക്കമാണ് ഇമെയില്‍ വിവാദമെന്നും യോഗം വിലയിരുത്തി.് വിവാദ ഇമെയില്‍ കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു വിടാനും തീരുമാനമായി.

കേരളത്തില്‍ ഗൂഢാലോചന നടത്തുകയും പുറത്തു കാര്യം നടപ്പിലാക്കുക എന്നതാണ് തീവ്രവാദികളുടെ രീതി. സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്താത്തത് ഇവിടത്തെ ശക്തമായ മാധ്യമസ്വാധീനം മൂലമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇമെയില്‍ വിവാദത്തില്‍ ഹൈടെക് എന്‍ക്വയറി സെല്‍ എസ്‌ഐ ബിജു സലിമിനു പുറമെ മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുകൂടി അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസില്‍ നിന്നു ചിലരെ ഒഴിവാക്കാന്‍ ആസൂത്രിതശ്രമം നടന്നതായി ആരോപണമുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഇമെയില്‍ വിവാദം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിവിധ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടെന്നും യോഗം വിലയിരുത്തി. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ മാവോയുസ്റ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചു വരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികളുടെ ഇടയിലാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. ഇത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗം ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

English summary
The National Investigation Agency (NIA) will share data on terrorists and terrorism with all Anti-Terrorism Squads (ATS) and Special Task Forces (STF) in the States.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter