Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുംബൈ ആക്രമണം, 23 പേര്‍ അറസ്റ്റില്‍

Posted by:
Published: Sunday, August 12, 2012, 15:49 [IST]

 Assam Mumbai Riot Police Arrest
 

മുംബൈ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ മുംബൈയിലെ അക്രസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 പേരെ പോലിസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കുമെതിരേ വ്യാപകമായ ആക്രമണമാണ് നടന്നത്. കേസ് ഏറ്റെടുത്ത മുംബൈ ക്രൈംബ്രാഞ്ച് പോലിസ് കൂടുതല്‍ പേരെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

അസമിലും മ്യാന്‍മാറിലും മുസ്ലീങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ വേണ്ടി ഒത്തുചേര്‍ന്നവര്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. റാസ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തെക്കന്‍ മുംബൈയിലെ ആസാദ് ഗ്രൗണ്ടിലാണ് പ്രതിഷേധക്കാര്‍ തടിച്ചൂകൂടിയത്.

സിആര്‍പിഎഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സ്‌റ്റേറ്റ് റിസര്‍വ് പോലിസ് സംഘങ്ങള്‍ പ്രദേശത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്തിട്ടുണ്ട്. പുണ്യമാസമായ റംസാനില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പൂനെയിലുണ്ടായ സ്‌ഫോടനങ്ങളും സ്വാതന്ത്ര്യദിന ആഘോഷപരിപാടികളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സമാധാനം കാത്തുസൂക്ഷിക്കാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശില്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. കേട്ടുകേള്‍വികളാണ് പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

English summary
The Mumbai Crime branch has arrested 23 people in connection with rioting that took place at Azad Maidan
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST