Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മേഘാലയയില്‍ രണ്ടു പോലിസുകാരെ മൂത്രംകുടിപ്പിച്ചു

Posted by:
Updated: Sunday, August 12, 2012, 12:17 [IST]

 

ഷില്ലോങ്: പോലിസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനെത്തിയ രണ്ടു പേരെ ബറ്റാലിയന്‍ ഇന്‍സ്ട്രക്ടര്‍ മൂത്രം കുടിപ്പിച്ചതായി പരാതി. മേഘാലയ പോലിസ് ബറ്റാലിയന്‍ പരിശീലകനായ പ്രദീപ് ബോറയെ അന്വേഷണവിധേയമായി തല്‍സ്ഥാനത്ത് നിന്നു നീക്കിയിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഇയാള്‍ക്കെതിരേ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തമന്ത്രി വ്യക്തമാക്കി.

ഇത്തരം മനുഷ്യത്വ രഹിതമായ നടപടികള്‍ പോലിസിലായാലും പുറത്തായിലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. രണ്ടും പേരും ചേര്‍ന്ന് മറ്റൊരു കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചതാണ് ഇന്‍സ്ട്രക്ടറെ കുപിതനാക്കിയത്.

പരിശീലന ക്യാംപിലുള്ള മൂന്നു പേരോട് ഒരു പാത്രത്തില്‍ മൂത്രമൊഴിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് പരാതിക്കാരോട് അത് കുടിക്കാന്‍ നിര്‍ദ്ദേശിക്കുയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

എന്തുകുറ്റത്തിന്റെ പേരിലായാലും ഇത്തരത്തിലുള്ള ശിക്ഷകള്‍ അംഗീകരിക്കാനാവില്ല. ഇന്‍സ്ട്രക്ടര്‍ക്ക് വേണമെങ്കില്‍ ശിക്ഷയെന്ന രീതിയില്‍ രണ്ടു പേരോടും കൂടുതല്‍ ഡ്രില്‍ ചെയ്യാന്‍ ആവശ്യപ്പെടാമായിരുന്നു- രണ്ടാം പോലിസ് ബറ്റാലിയന്‍ കമാന്റന്റായ എന്‍ രാജമാര്‍ത്താണ്ഡന്‍ അഭിപ്രായപ്പെട്ടു.

പോലിസ് പരിശീലനക്യാംപുകളില്‍ ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്നത് പതിവാണ്. പലപ്പോഴും അച്ചടക്ക നടപടികള്‍ ഭയന്ന് പലരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയാറില്ലെന്നു മാത്രം.

Story first published:  Sunday, August 12, 2012, 11:29 [IST]
English summary
A Meghalaya Police battalion instructor was removed from duty after he made two recruit constables drink the urine of fellow trainees, police here said. The state government on Saturday said strong action will be taken against the accused, if found guilty.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter