Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ശബ്ദരേഖ വ്യാജമെന്ന്‌ എംഎം മണി

Posted by:
Published: Sunday, August 12, 2012, 17:17 [IST]

 Mm Mani Voice Record Speech Cpm Murder Cpi
 

മൂന്നാര്‍: അടിമാലി പ്രസംഗം താന്‍ നടത്തിയിട്ടില്ലെന്ന്‌ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി. അടിമാലി പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു മണിയുടെ പ്രതികരണം.

തന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന മാധ്യമങ്ങളുടെ നിലപാട്‌ അവസാനിപ്പിക്കണം എന്നു എംഎം മണി ആവശ്യപ്പെട്ടു.

എന്നാല്‍ ഈ ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട്‌ എന്നാണ്‌ എംഎം മണി ശക്തമായി ആരോപിക്കുന്നത്‌. ഇത്‌ തന്നെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ്‌ എന്നും അദ്ദേഹം ആരോപിക്കുന്നു.

ഐഎന്‍ടിയുസി നേതാവ്‌ ബാലുവിനെ കൊന്നത്‌ ഞങ്ങളുടെ ആള്‍ക്കാരാണ്‌ എന്നായിരുന്നു പ്രസംഗത്തിന്റെ ശബ്ദരേഖ. എന്നാല്‍ ബാലുവിനെ കൊന്നത്‌ തങ്ങളാണെന്ന്‌ പറഞ്ഞിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ മണി.

സിപിഎം പ്രക്ഷോഭ പരിപാടികളെ കുറിച്ച്‌ മാത്രമാണ്‌ താന്‍ അടിമാലിയില്‍ പ്രസംഗിച്ചത്‌ എന്നാണ്‌ എംഎം മണി അവകാശപ്പെടുന്നത്‌.

അയ്യപ്പദാസിനെ കൊന്നതിന്‌ പകരമായാണ്‌ ബാലുവിനെ കൊന്നത്‌ എന്നും സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോമലിനെ ചതിച്ചു കൊന്ന ചന്തുവിനെപ്പോലെയാണ്‌ എന്നും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

English summary
The voice record of MM Mani's speech, which got immense publicity through media is fake according to MM Mani.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs