Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആറാം മെഡലിനായി സുശീല്‍ കുമാര്‍ ഗോദയിലേക്ക്‌

Posted by:
Updated: Sunday, August 12, 2012, 12:58 [IST]

 London Olympics 2012 Sushil Kumar Wrestling Medal
 

ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ സമാപന ദിനമായ ഞായറാഴ്‌ച ഇന്ത്യക്ക്‌ മെഡലുകളുടെ എണ്ണം ആറാക്കാനുള്ള അവസാന അവസരമാണ്‌. ബീജിങ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്കൊരു വെങ്കലം സമ്മാനിച്ചിരുന്ന സുശീല്‍ കുമാര്‍ 66 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ഞായറാഴ്‌ച മാറ്റുരക്കാനിറങ്ങുന്നു.

ഇത്തവണത്തെ ഒളിംപിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ത്രിവര്‍ണ്ണ പതാകയേന്തി ഇന്ത്യന്‍ ഒളിംപിക്‌സ്‌ സംഘത്തെ നയിച്ചത്‌ സുശീല്‍ കുമാറായിരുന്നു. പതാകയേന്താന്‍ മറ്റാരേക്കാളും കരുത്തന്‍ സുശീല്‍ കുമാറാണ്‌ എന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു അത്‌.

ഒളിംപിക്‌സിന്റെ അവസാന ദിവസം ഈ കരുത്ത്‌ ഇന്ത്യക്ക്‌ ഒരു മെഡല്‍ കൂടി സമ്മാനിക്കും എന്നു തന്നെ നമുക്ക്‌ പ്രതീക്ഷിക്കാം. പുരുഷന്‍മാരുടെ മാരത്തണില്‍ ഇന്ത്യയുടെ രാം സിങ്‌ യാദവും ഞായറാഴ്‌ച മത്സരിക്കാനിറങ്ങുന്നുണ്ട്‌.

ശനിയാഴ്‌ച ഇന്ത്യക്ക്‌ അപ്രതീക്ഷിത ആഹ്ലാദം നല്‍കിക്കൊണ്ടായിരുന്നു യോഗേഷ്വര്‍ ദത്ത്‌ ഗുസ്‌തി പിടിച്ചൊരു വെങ്കല മെഡല്‍ നേടിത്തന്നത്‌. ഇതോടെ ഇന്ത്യയുടെ ഒളിംപിക്‌സ്‌ ചരിത്രത്തിലെഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ട നടത്തിയിരിക്കുയാണ്‌ ഇന്ത്യ.

അഞ്ച്‌ മെഡലുകളാണ്‌ ഇന്ത്യ ഇതുവരെ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ നിന്നും നേടിയിരിക്കുന്നത്‌. നാല്‌ വെങ്കലവും ഒരു വെള്ളിയും അടങ്ങുന്നതാണ്‌ ഈ മെഡല്‍ നിര. ഇതിനു മുമ്പ്‌ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്‌ 2008ലെ ബീജിങ്‌ ഒളിംപിക്‌സിലായിരുന്നു. ഒരു സ്വര്‍ണ്ണ മെഡല്‍ ഉള്‍പ്പെടെ മൂന്ന്‌ മെഡലുകളായിരുന്നു അന്ന്‌ ഇന്ത്യയുടെ സമ്പാദ്യം.

Story first published:  Sunday, August 12, 2012, 11:57 [IST]
English summary
Wrestler Yogeshwar Dutt achieved his Olympic dream by clinching the bronze medal. Sunday is the last day of the London Olympics and the focus now shifts to Sushil Kumar. Olympics is not a new stage for Sushil.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter