Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

യാത്രക്കാരന് ഹൃദയാഘാതം; വിമാനം തിരിച്ചിറക്കി

Posted by:
Published: Monday, August 13, 2012, 13:02 [IST]

 Flight Returns After Passenger Suffers Heart Attack
 

ചെന്നൈ: യാത്രക്കാരന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുച്ചിറപ്പള്ളി വഴി സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് പത്ത് മിനിറ്റിന് ശേഷമാണ് 182 യാത്രക്കാരുള്ള വിമാനം ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ വിമാനം മൂന്ന് മണിക്കൂറോളം വൈകിയതില്‍ മറ്റ് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. ഒടുവില്‍ പന്ത്രണ്ടോളം യാത്രക്കാരെ ബസ് വഴി തിരുച്ചിറപ്പള്ളിയില്‍ എത്തിച്ച് അവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ കയറ്റി വിടാന്‍ തീരുമാനമായി. ശേഷിക്കുന്നവര്‍ ഉച്ചയോടെ ചെന്നൈയില്‍ നിന്നു തന്നെ യാത്ര തിരിക്കും.

English summary
A Singapore-bound Air India Express flight via Tiruchirapalli with 182 passengers on board returned here soon after take off early today as one of the passengers suffered heart attack, airport sources said.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England decided to bat
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets