Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വെള്ളിവെളിച്ചത്തില്‍ സുശീല്‍ കുമാറിന്‌ സമ്മാനമഴ

Posted by:
Updated: Monday, August 13, 2012, 15:00 [IST]

 London Olympics 2012 Sushil Kumar Cash Price Hariyana
 

ചണ്ഡിഗഡ്‌: ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ സമാപന ദിനത്തില്‍ ഇന്ത്യയുടെ വെള്ളിവെളിച്ചമായി ഉദിച്ചുയര്‍ന്ന സുശീല്‍ കുമാറിന്‌ അഭിനന്ദന പ്രവാഹങ്ങള്‍ക്കൊപ്പം സമ്മാനപ്പെരുമഴയും. ഒന്നരകോടി രൂപയാണ്‌ ഹരിയാന സര്‍ക്കാര്‍ സുശീല്‍ കുമാറിന്‌ സമ്മാനമായി പ്രഖ്യാപിച്ചത്‌.

സോനാപേട്ടില്‍ ഗുസ്‌തി അക്കാദമി തുടങ്ങാന്‍ സ്ഥലം അനുവദിക്കും എന്നും ഹരിയാന മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ്‌ ഹൂഡ പറഞ്ഞു. 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്‌തിയിലാണ്‌ സുശീല്‍ കുമാര്‍ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ല്‍ ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ നേടിയത്‌.

ഒരു കോടി രൂപയാണ്‌ ദില്ലി ഗവണ്‍മെന്റ്‌ സുശീല്‍ കുമാറിന്‌ സമ്മാനിക്കാന്‍ പോകുന്നത്‌. അതുപോലെ കേന്ദ്ര റയില്‍വെ മന്ത്രി മുകുള്‍ റോയ്‌ 75 ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും പ്രഖ്യാപിച്ചു.

റയില്‍വെയില്‍ കമേഴ്‌ഷ്യല്‍ മാനേജരാണ്‌ സുശീല്‍ കുമാര്‍. റയില്‍വെ സുശീലിന്റെ പരിശീലകന്‍ സത്‌പാല്‍ സിങ്ങിന്‌ ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുന്നുണ്ട്‌.

ഗുസ്‌തിയില്‍ തന്നെ വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിനും ഹരിയാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്‌. 75 ലക്ഷം രൂപയാണ്‌ യോഗേശ്വര്‍ ദത്തിന്‌ ലഭിക്കുക.

Story first published:  Monday, August 13, 2012, 14:16 [IST]
English summary
Haryana Chief Minister Bhupinder Singh Hooda today announced a cash award of Rs 1.5 crore to grappler Sushil Kumar after he won a silver medal at the London Olympics.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST