Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വായ്പ വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് ചിദംബരം

Posted by:
Published: Saturday, August 18, 2012, 16:29 [IST]

 Chidambaram Clarifies On Education Loans
 

ദില്ലി: വിദ്യാഭ്യാസ വായ്പ വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. വിദ്യാര്‍ഥികള്‍ക്ക് വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വായ്പ നിഷേധിക്കേണ്ടി വന്നാല്‍ അത് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷമായിരിക്കണമെന്നും ചിദംബരം നിര്‍ദേശിച്ചു.

വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ചിദംബരം അറിയിച്ചു. വായ്പകളുടെ മാസഅടവ് തുക കുറയ്ക്കാന്‍ നടപടി വേണം. ഇത്തരത്തില്‍ ബാങ്കുകളുടെ വായ്പാ മാനദണ്ഡം പരിഷ്‌കരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

മറ്റു പല രാജ്യങ്ങളിലും ബാങ്കിങ് മേഖല തകര്‍ച്ച നേരിടുമ്പോള്‍ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകള്‍ ശക്തമാണ്. വരള്‍ച്ചബാധിത മേഖലകളെ സഹായിക്കാന്‍ ഹൃസ്വകാല വായ്പകള്‍ ദീര്‍ഘകാല വായ്പകളായി പുനസ്ഥാപിക്കണം. ഹ്വസ്വകാല നിക്ഷേപങ്ങള്‍ കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം. ഒരോ ബാങ്കും എടിഎം കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

English summary
With regard to widespread complaint of bankers demanding interest for education loans even during the term of the course, Union Home Minister Chidambaram
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings: 85 / 1, 11.2 Overs