അഹമ്മദാബാദ്: ബിജെപിയുടെ ആറ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളാണ് നരേന്ദ്ര മോഡിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. എന്നാലിത് തന്നെ അലട്ടുന്ന വിഷയമല്ലെന്ന് മോഡി മറുപടി നല്‍കി.
എല്‍.കെ. അദ്വാനി, രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം.എം. ജോഷി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നയാളാണ് നരേന്ദ്ര മോഡിയെന്ന് ഗഡ്കരി. പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഗഡ്കരി പറഞ്ഞിരുന്നു.
ഇതിനു പ്രതികരണമായാണ് മോഡി നിര്‍വികാരത്വം ഭാവിച്ചത്. പ്രാണായാമം ചെയ്യുമ്പോള്‍ ചുറ്റും നടക്കുന്ന യാതൊന്നും, കിളികളുടെ ശബ്ദം പോലും അറിയില്ലെന്ന് മോഡി. വെളിച്ചമാണോ ഇരുട്ടാണോയെന്ന് അറിയില്ല.
ആ അവസ്ഥയില്‍ നാം നിര്‍വികാരരാവും. ഇത്തരം പ്രശ്‌നങ്ങള്‍ താന്‍ നിര്‍വികാരനാണെന്ന് മോഡി. ഗുജറാത്തിലെ ആറു കോടി ജനങ്ങളുടെ കാര്യത്തിലാണ് തനിക്കു ശ്രദ്ധ. ഈ ശ്രദ്ധയാണ് തന്റെ വിജയത്തിന്റെ മാനദണ്ഡമെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ(എ.ഐ.എം.എ) ചടങ്ങില്‍ സംസാരിക്കവെയാണ് മോഡി ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയത്.





























