Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മര്‍ദ്ദനവീരന്‍മാരുടെ പട്ടികയുമായി ജയരാജന്‍

Posted by:
Published: Saturday, August 18, 2012, 15:34 [IST]

 Mv Jayarajan With The List Of Police Officers
 

കണ്ണൂര്‍: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരില്‍ 13 പേര്‍ മര്‍ദ്ദന വീരന്മാരാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എംവി ജയരാജന്‍. ഡിവൈഎസ്പി മുതല്‍ സിവില്‍ പോലീസ് റാങ്കിലുള്ളവര്‍ വരെ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നുവെന്നാരോപിച്ച ജയരാജന്‍ ഇവരുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചത്.

ഡിവൈഎസ്പിമാരായ ഷൗക്കത്തലി, പി.സുകുമാരന്‍, സിഐമാരായ ധനജ്ഞയ ബാബു, വിനോദ്, ബിജു ജോണ്‍, എസ്‌ഐമാരായ സിജു, ഷിജു, സനല്‍ രാജീവ്, എഎസ്‌ഐ നാണു എന്നിവരാണ് തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.
ഇവര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജയരാജന്‍ അറിയിച്ചു.

ഡിവൈഎസ്പി പി സുകുമാരനോട് മുന്‍പ് എംവി.ജയരാജന്‍ തട്ടിക്കയറിയത് വിവാദമായിരുന്നു. 'മലദ്വാരത്തില്‍ കമ്പി കയറ്റുന്ന സുകുമാരാ, നിന്റെ കയ്യില്‍ ഇപ്പോഴും കമ്പിയുണ്ടോ? മലദ്വാരത്തില്‍ കമ്പി കയറ്റിക്കൊണ്ടിരിക്കുകയാണോ? നീ കുറേയായി ഇതു തുടങ്ങിയിട്ട്'' എന്നായിരുന്നു ജയരാജന്‍ ചോദിച്ചത്.

English summary
MV Jayarajan targets 13 police officers in Kannur
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST