Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉരുള്‍പ്പൊട്ടല്‍: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Posted by:
Published: Saturday, August 18, 2012, 10:43 [IST]

 Navy Recovers One More Body Kothamangalam
 

തൊടുപുഴ: വെള്ളിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ കോതമംഗലത്തെ പൈങ്ങോട്ടൂരില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. മാടക്കപ്പള്ളിയില്‍ ഐപ്പ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐപ്പിന്റെ ഭാര്യ ലീല (55)യുടെ മൃതദേഹം വെള്ളിയാഴ്ച കണ്‌ടെടുത്തിരുന്നു. ഇവരുടെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു തന്നെയാണ് ഐപ്പിന്റെ മൃതദേഹം കണ്‌ടെത്തിയത്. നളിനിയെന്ന സ്ത്രീയെ കാണാതായിട്ടുണ്ട്. അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കൊച്ചിയില്‍ നിന്നെത്തിയ നാവികസേനാ സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഐപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴ് മണി മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നു.

കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും കനത്ത തോതില്‍ മഴയില്ലാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായകരമായി. ഐപ്പിന്റെ മൃതദേഹം കണ്‌ടെടുത്ത പ്രദേശത്തിന്റെ 50 മീറ്റര്‍ ചുറ്റളവിലാണ് തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ ഒടിയപാറ നാലാംബ്ലോക്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏഴുവീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കുന്നേല്‍ ജോസഫ് (78), കടുവാക്കുഴിയില്‍ മധു, മാടയ്ക്കാപ്പിള്ളി ഐപ്പിന്റെ ഭാര്യ ലീല (54) എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയോടെ കണ്ടെടുത്തത്. ഉരുള്‍കണ്ട് ഹൃദയാഘാതമുണ്ടായാണ് താന്നിക്കുഴിയില്‍ നാരായണന്‍(53) മരിച്ചത്.

കുഞ്ചലക്കാട്ട് ബിനോയി, കടുവാക്കുഴിയില്‍ മധു, മണിക്കുന്നേല്‍ ഗോപാലന്‍, വട്ടക്കുന്നേല്‍ ജോസ്, വട്ടക്കുന്നേല്‍ ജോസഫ്, മാടയ്ക്കാപ്പള്ളില്‍ കുഞ്ഞൂഞ്ഞ് എന്ന ഐപ്പ്, കിഴക്കേടത്ത് മീരാന്‍ എന്നിവരുടെ വീടുകളാണ് ഒലിച്ചുപോയത്.

English summary
A 15-member Naval team reached Kothamangalam from Kochi to take stock of the rescue operations at Paingottoor
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs