Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടരും

Posted by:
Published: Sunday, August 19, 2012, 15:57 [IST]

 

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും. ബീഹാര്‍ സ്വദേശി സത്‌നാം സിങ് പേരൂര്‍ക്കട മാസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.

തിങ്കളാഴ്ച മുതല്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള സ്ഥലങ്ങളില്‍ നിസ്സഹകരണ സമരവും ആരംഭിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു. ഡോക്ടര്‍മാരെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. 26 നകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 27 മുതല്‍ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സത്‌നാം സിംങ്ങിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തില്‍ നിന്ന് ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗം മേധാവി ഡോ. രമണിയെ മാറ്റിനിര്‍ത്തണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.