Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ദേശീയപതാകയെ അവഹേളിച്ച നടി അറസ്റ്റില്‍

Posted by:
Published: Monday, August 20, 2012, 15:48 [IST]

 Model Gehna Vashist Arrest Wearing Bikini Indian Flag
 

പുനെ: ദേശീയപതാകയെ അവഹേളിച്ച കേസില്‍ നടിയും മോഡലുമായ ഗെഹ്ന വസിഷ്ഠിനെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീച്ചിലെ ഒരു ഫോട്ടോ ഷൂട്ടില്‍ ത്രിവര്‍ണപതാകയുടെ ബിക്കിനി ധരിച്ച് വെബ്‌സൈറ്റിലൂടെ പ്രചാരണം നടത്തിയെന്നാണ് ഇരുപത്തിമൂന്നുകാരിയായ നടിയ്‌ക്കെതിരെയുള്ള കേസ്. രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രവീന്ദ്ര ബ്രഹ്മെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പുനെയിലെ ഡക്കാന്‍ ജിംഖാന പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈ അന്ധേരിയിലെ ഒശീവാരിയില്‍ നിന്ന് നടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ പൊലീസ് തയാറായിട്ടില്ല.

പൂനം പാണ്ഡെയെപ്പോലെ പ്രശസ്തി നേടിയെടുക്കാന്‍ രണ്ടുംകല്‍പ്പിച്ചിറങ്ങിയ താരം കൂടിയാണ് ഗെഹ്ന വസിഷ്ഠ്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഏതെങ്കിലും ഇന്ത്യന്‍ കായികതാരം സ്വര്‍ണമെഡല്‍ സ്വന്തമാക്കിയാല്‍ നഗ്നായി ഓടുമെന്ന് പ്രഖ്യാപനം നടത്തി വാര്‍ത്തകളിലിടം കണ്ടെത്താന്‍ ഗെഹ്ന ശ്രമിച്ചിരുന്നു. നേരത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രശസ്ത അവതാരകയും നടിയുമായ മന്ദിര ബേദി ത്രിവര്‍ണപതാകയുള്ള സാരി ധരിച്ചെത്തിയതും വന്‍വിവാദമായിരുന്നു.

English summary
The Pune police have arrested a small time actress and Mumbai model Vandana Ravindra Tiwari alias Gehna Vashist from her residence for wearing bikini made by national flag during a photo –shoot on a beach recently
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST