Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇലക്ട്രോണിക് ജിഹാദ്: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്

Posted by:
Published: Tuesday, August 21, 2012, 10:06 [IST]

 Northeast Exodus Rogue Sms Traced To Huji Pfi
 

ദില്ലി: അസം കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ളവരെ ഭയാശങ്കയിലാഴ്ത്തിയ വ്യാജ എസ്എംഎസുകള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഹുജിയുമാണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടും ബംഗ്ലാദേശില്‍ നിന്നുള്ള ഹുജിയുമാണ് ഇലക്ട്രോണിക് ജിഹാദിന് പിന്നിലെന്ന് സൈബര്‍ സെക്യുരിറ്റി ഏജന്‍സി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് 13ന് മാത്രം 60 ലക്ഷത്തോളം സന്ദേശങ്ങള്‍ ഈ സംഘടനകള്‍ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം കക്ഷികളായാണ് സന്ദേശങ്ങള്‍ കൈമാറിയത്. അതുകൊണ്ടു തന്നെ ഇതിന്റെ ബുദ്ധികേന്ദ്രങ്ങള്‍ കണ്ടെത്തുക വിഷമമാണെന്നും വിദഗ്ധര്‍ വിശദീകരിയ്ക്കുന്നു. പിടിയ്ക്കപ്പെടാതിരിയ്ക്കാനായി മറ്റു രാജ്യങ്ങളില്‍ നിന്നാണ് എസ്എംഎസുകള്‍ അയച്ചിരിയ്ക്കുന്നത്. വര്‍ഗ്ഗീയകലാപത്തിന് വഴിയൊരുക്കുന്ന രീതിയില്‍ പ്രകോപനപരമായ എസ്എംഎസുകളാണ് അയച്ചിരിയ്ക്കുന്നതെന്നും സൈബര്‍ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, വ്യാജ സന്ദേശങ്ങള്‍ പിന്നില്‍ പാകിസ്താനാണെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

English summary
Cyber security agencies have apparently detected the hand of radical groups, such as the Popular Front of India (PFI) in Kerala and Bangladesh-based Harkat-ul-Jehad al Islami (HuJI), while tracking SMSs that led to the exodus of Northeast people
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 67 / 3, 26 Overs