Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഓണാഘോഷം ബഹിഷ്‌ക്കരിയ്ക്കുമെന്ന് കെ മുരളീധരന്‍

Posted by:
Published: Tuesday, August 28, 2012, 12:17 [IST]

 Muraleedharan Resigns Onam Celebration Committee
 

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്തെ വൈദ്യുത ദീപാലങ്കാര ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുരളിയുടെ തീരുമാനം. പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും വട്ടിയൂര്‍കാവ് എംഎല്‍എ ആയ മുരളി അറിയിച്ചു. ഓണം വാരാഘോഷ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും മുരളീധരന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകിട്ട് കനകകുന്നില്‍ നടന്ന വാരാഘോഷത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍നിന്നും വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ ചടങ്ങില്‍നിന്നും മുരളീധരന്‍ വിട്ടുനിന്നിരുന്നു. ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. മുരളീധരന്‍ പ്രതിനിധീകരിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് കനകക്കുന്ന്.

സ്ഥലം എംഎല്‍എ ആയ മുരളീധരനെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കാതെ നെടുമങ്ങാട് എംഎല്‍എയായ പാലോട് രവിയെ ആഘോഷ കമ്മിറ്റി ചെയര്‍മാനാക്കിയതിലും മുരളീധരന് പ്രതിഷേധമുണ്ട്. ഭരണകക്ഷി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മൂട് താങ്ങികളല്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍നിന്നും മുരളീധരന്‍ വിട്ടുനില്‍ക്കും.

കെപിസിസി പുനസംഘടനയ്ക്ക് കമ്മറ്റിയുണ്ടാക്കണമെന്നും ഭരണപക്ഷ എംഎല്‍എമാര്‍ സര്‍ക്കാരിന്റെ മൂടുതാങ്ങികളല്ലെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter