Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടാങ്കര്‍ പൊട്ടിത്തെറി:മരണം രണ്ടായി

Posted by:
Published: Tuesday, August 28, 2012, 18:58 [IST]

 Tanker Kannur Accident Explosion Death Compensation
 

കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അബ്ദുല്‍ അസീസും ശ്രീലതയുമാണ്‌ മരിച്ചത്‌. ശ്രീലത കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും, അസീസ്‌ പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സയിലിരിക്കെയാണ്‌ മരണപ്പെട്ടത്‌.

അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും വീടുകള്‍ തകരുകയും ചെയ്‌തു. പതത്‌ു വീടുകള്‍ പൂര്‍ണ്ണമായും കത്തി തകര്‍ന്നു. 25 വീടുകളിലേക്ക്‌ കീ പടര്‍ന്നിരുന്നു. മണിക്കൂറുകള്‍ പരിശ്രമിച്ചാണ്‌ തായണക്കാനായത്‌.

ഏകദേശം അര കിലോമീറ്ററോളം തീ പടര്‍ന്നിരുന്നു. അപകടത്തെ തുടര്‍ന്ന്‌ മേഖലയിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരുന്നു.

ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറി റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞതാണ്‌ അപകടത്തിന്‌ കാരണമായത്‌. ടാങ്കര്‍ പൊട്ടിത്തെറിച്ചറിനെ തുടര്‍ന്ന്‌ ലോറി പൂര്‍ണ്ണമായും കത്തി നശിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും എന്ന്‌ സംഭവ സ്ഥലവും, പരിക്കേറ്റവരെയും സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്‌.

English summary
The dead persons' number in the tanker explosion in Kannur raised to two from the earlier number one. Srilatha and Abdul Azeez are the casualties.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter