കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നിര്‍മ്മാതാവ്‌ വിന്ധ്യന്‍ അന്തരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Vindhyan
കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ്‌ വിന്ധ്യന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

മലയാളത്തിലെ ഹിറ്റ്‌ സിനിമകളായ ശാലിനി എന്റെ കൂട്ടുകാരി, വടക്കു നോക്കിയന്ത്രം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, അയാള്‍ കഥയെഴുതുകയാണ്‌, ഒരേ കടല്‍, ഇലക്ട്ര, ഒരു സ്വകാര്യം, ദൈവത്തിന്റെ മകന്‍, തസ്‌കര വീരന്‍, മുല്ലവള്ളിയും തേന്‍മാവും, അരികെ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌ വിന്ധ്യന്‍.

കേരള കഫേയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുമുണ്ട്‌ മലയാളത്തിന്റെ ഈ നിര്‍മ്മാതാവ്‌.

വെറും പത്തൊന്‍പത്‌ വയസ്സായിരുന്ന സമയത്ത്‌ പത്മരാജന്‍ എഴുതി മോഹന്‍ സംവിധാനം ചെയ്‌ത ശാലിനി എന്റെ കൂട്ടുകാരി നിര്‍മ്മിച്ചുകൊണ്ടാണ്‌ വിന്ധ്യന്‍ നിര്‍മ്മാണ രംഗത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ശോഭ, സുകുമാരന്‍, ജലജ, വേണു നാഗവള്ളി തുടങ്ങിയവര്‍ മത്സരിച്ചഭിനയിച്ച ശാലിനി എന്റെ കൂട്ടുകാരി അക്കാലത്തെ സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു.

മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും വിന്ധ്യനാണ്‌.

English summary
Film producer Vindhyan is no more. He was ailing from cancer died in a privete hospital in Kochi. Shalini Ende Kootukari, Vadakku Nokkiyenthram etc are produced by him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X