കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ പിന്‍വലിച്ച പണം ഇനി തിരിച്ചുപോകില്ല

Google Oneindia Malayalam News

Atm
ചെന്നൈ: എടിഎമ്മില്‍ നിന്നും പിന്‍വലിക്കുന്ന പണം നിശ്ചിതസമയത്ത് സ്വീകരിച്ചില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി തിരിച്ചുപോകുന്ന സംവിധാനം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജപരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം കേന്ദ്രബാങ്ക് അംഗീകരിക്കുകയായിരുന്നു. ഈ സൗകര്യം പിന്‍വലിച്ചതായി ബാങ്കുകള്‍ വെബ്‌സൈറ്റില്‍ അറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പരമാവധി തുക പിന്‍വലിച്ചതിനുശേഷം അതില്‍ കുറച്ചുതുക ബാക്കി വെച്ച് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചയയ്ക്കുകയും ചെയ്യുന്ന തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണിത്.

ഇതിലൂടെ പണം സ്വീകരിച്ചിട്ടില്ലെന്ന് സാങ്കേതികമായി തെളിയിക്കാന്‍ എക്കൗണ്ട് ഉടമയ്ക്ക് പറ്റും. പക്ഷേ, ബാങ്കിന്റെ എക്കൗണ്ടില്‍ നിന്നും പണം പോയിട്ടുമുണ്ടാകും. ഉദാഹരണത്തിന് 20000 രൂപ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന ആള്‍ അതില്‍ നിന്നും 18000 രൂപ എടുക്കുകയും ബാക്കി 2000ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചുപോകാന്‍ അനുവദിക്കുകയും ചെയ്യും. സാങ്കേതികമായി ഈ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് രേഖപ്പെടുത്തുന്നതോടെ പണം നല്‍കേണ്ടത് ബാങ്കിന്റെ ബാധ്യതയായി മാറും.

ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ, എടിഎമ്മില്‍ നിന്നും പണം സ്വീകരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന വാദം ചിലര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒന്നിലേറെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന എടിഎമ്മുകളില്‍ വ്യാജ അവകാശവാദങ്ങളും അടിച്ചുമാറ്റലും വ്യാപകമാകുമെന്നാണ് പരാതി.

English summary
In ATM, the system, which enabled the machine to take back the currency if it is not removed within a certain time, was withdrawn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X