Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേരളത്തിലും വര്‍ഗീയത വര്‍ധിക്കുന്നു: പ്രധാനമന്ത്രി

Posted by:
Published: Saturday, September 8, 2012, 13:18 [IST]

 Terror Groups Try To Use Sea Route Manmohan
 

ദില്ലി: കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും വര്‍ഗീയത കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സംസ്ഥാന പോലീസ് മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ഗീയ സംഘട്ടനങ്ങളും വംശീയ പ്രശ്‌നങ്ങളും കൂടി വരികയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത് ആശങ്കയുണര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയാണ് മതതീവ്രവാദ സംഘടനകളും മറ്റും ആശയപ്രചാരണം നടത്തുന്നത്. ഇത് തടയേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനാല്‍ സോഷ്യല്‍നെറ്റ്് വര്‍ക്കിങ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഏളുപ്പമല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനായി പോലീസ് സേന കൂടുതല്‍ നവീകരിക്കേണ്ടത് അത്യാവശ്യമാണ്. തീവ്രവാദശക്തികള്‍ കടല്‍മാര്‍ഗം ആക്രമണം നടത്താനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

English summary
The Prime Minister also expressed his concern over the increase in infiltration attempts along LoC and International Border in Jammu and Kashmir and asked the police chiefs of security and intelligence agencies to guard against any attempt by terror groups to use sea route to come into the country.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.