Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എയര്‍ കേരള പദ്ധതി നടപ്പിലാകും

Posted by:
Published: Saturday, September 8, 2012, 18:23 [IST]

 Air Kerala Project Oommen Chandy Plane Manmohan Singh
 

കൊച്ചി: എയര്‍ കേരള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനമായി. കൊച്ചിയില്‍ ചേര്‍ന്ന സിയാല്‍ ഡയരക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ ആണ്‌ കേരളത്തിന്റെ സ്വപ്‌നമായ ഈ വിമാന സര്‍വ്വീസ്‌ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായിരിക്കുന്നത്‌.

പദ്ധതി നടപ്പിലാക്കാനായി 2005ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനായി രൂപീകരിച്ച എയര്‍ കേരള ഡയരക്ടര്‍ ബോര്‍ഡ്‌ പുനസംഘടിപ്പിച്ചു. അതുപോലെ ഇക്കാര്യം സംബന്ധിച്ച്‌ പ്രാഥമിക പഠനത്തിനായി സിയാല്‍ എംഡി വിജെ കുര്യനെ ചുമതല ഏല്‍പിക്കുകയും ചെയ്‌തു.

പ്രവാസി മലയാളികളില്‍ നിന്നും പദ്ധതി നടത്തിപ്പിനായി 200 കോടി ഓഹരി ഇനത്തില്‍ സമാഹരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. സിയാല്‍ ഓഹരി ഉടമകള്‍ക്ക്‌ 16 ശതമാനം ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വിദേശ സര്‍വ്വീസ്‌ നിയമത്തില്‍ ഇളവ്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണാനും തീരുമാനമായിട്ടുണ്ട്‌. അഞ്ച്‌ വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസും 20 വിമാനങ്ങളും വേണം വിദേശ സര്‍വ്വീസിന്‌ എന്നാണ്‌ നിലവിലെ നിയമം.

English summary
The most awaiting project of Kerala Air Kerala Project is going to be a true soon. The decision regarding this is taken in a meeting of CIAL Director Board members held in Cochin.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
My Place My Voice