Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗുവാഹത്തിയില്‍ സ്‌ഫോടനം, രണ്ടു മരണം

Posted by:
Published: Sunday, September 9, 2012, 5:21 [IST]

 Assam Guwahati Blast One Death
 

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയിലെ റെയില്‍വേ സ്‌റ്റേഷനരികെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. 12 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 7.45ഓടെയാണ് സ്‌ഫോടനമുണ്ടായത്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് നടന്നതെന്ന് കരുതുന്നു. അസം സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ടിക്കറ്റ് കൗണ്ടറിനും പോലിസ് സ്‌റ്റേഷനും ഇടയിലായാണ് പൊട്ടിത്തെറിയുണ്ടായത്.

സിആര്‍പിഎഫ് ഭടനായ ഭവാനി സിങിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കാമ്‌രൂപ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അശുതോഷ് അഗ്നിഹോത്രി അറിയിച്ചു. ഇയാളാണ് മരിച്ച രണ്ടാമത്തെ ആളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനു പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച അസമിലെ തിന്‍സുകിയ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പോലിസുകാരടക്കം 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.

അസമില്‍ മുസ്ലീം-ബോഡോ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനുശേഷം അസ്വസ്ഥത പുകയുകയാണ്. മേഖലയിലുണ്ടായ കലാപത്തില്‍ ഇതുവരെ 85 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊക്രജാര്‍, ചിരാഗ്, ധുബ്രി ജില്ലകളിലായിരുന്നു കാര്യമായ ഏറ്റുമുട്ടല്‍ നടന്നത്.

അസം കലാപം രാജ്യത്താകെ കൂട്ടപാലായനത്തിന് ഇടയാക്കിയിരുന്നു. ബാംഗ്ലൂര്‍, പുനെ, മുംബൈ എന്നിവിടങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയത്.

English summary
Two person was killed and 12 others were injured in a blast in Guwahati today evening, according to reports
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI