Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് പാക് ഹിന്ദുക്കള്‍

Written by:
Published: Tuesday, September 11, 2012, 10:46 [IST]

 

ജോധ്പുര്‍: തീര്‍ത്ഥാടന വിസയില്‍ ഇന്ത്യയിലെത്തിയ പാക് ഹിന്ദുക്കളെ അഭയാര്‍ത്ഥികളായി പരിഗണിയ്ക്കണമെന്നാവശ്യം ഉയരുന്നു. 32 സ്ത്രീകളും കുട്ടികളും അടങ്ങുന്ന 171 പേരുള്ള സംഘമാണ് തീര്‍ഥാടക വിസയില്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.

പാകിസ്ഥാനിലേക്കു തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവിടുത്തെ സാഹചര്യം അനുദിനം വഷളായി വരികയാണെന്ന് ഇവര്‍ പറയുന്നു.
മത സ്വാന്ത്ര്യത്തിനും കുട്ടികളുടെ ഭാവിയോര്‍ത്തും പാക് പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയാറാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവര്‍ പാക്കിസ്ഥാനില്‍നിന്ന് പലായനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് സംഘത്തെ വാഗ അതിര്‍ത്തിയില്‍ പാക് അധികൃതര്‍ തടഞ്ഞിരുന്നു. പിന്നീട് പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കിയ ശേഷം ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ് അതിര്‍ത്തി കടക്കാന്‍ അനുമതി കിട്ടിയത്.

ഇന്ത്യയില്‍ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കുമെന്നാണ് സംഘം ഇപ്പോള്‍ പറയുന്നത്.

English summary
171 Hindus, who came to Jodhpur on a “pilgrim visa” from Pakistan by the Thar Express on Sunday, are now seeking a refugee status in India.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter