Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ പ്രായോഗികമല്ല

Posted by:
Updated: Tuesday, September 11, 2012, 12:19 [IST]

 Sc Refuses To Formulate Media Guidelines
 

ദില്ലി: കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ രൂപീകരിക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വിഷയം പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

കേസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാതിയുള്ള കക്ഷികള്‍ക്ക് ഇതിനെതിരേ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്നും വിചാരണയെ സ്വാധീനിക്കുമെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കോടതികള്‍ക്ക് നേരിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടയാമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

ഭരണഘടന വ്യവസ്ഥകളില്‍ ഉറച്ചുനിന്ന് ചില വ്യവസ്ഥകള്‍ നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചാംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഇതനുസരിച്ച് അഭിപ്രായ സ്വതന്ത്ര്യം പരിധിയില്ലാത്ത സ്വാതന്ത്ര്യമാണെന്ന് മാധ്യമങ്ങള്‍ ധരിക്കരുത്. ഭരണഘടനയെകുറിച്ച് ബോധ്യമുള്ളവരായിരിക്കണം മാധ്യമ പ്രവര്‍ത്തകര്‍. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന കോടതിയലക്ഷ്യ നടപടി ലക്ഷമിണരേഖയായി കണക്കാക്കണം.

അഭിപ്രായസ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വ്യക്തമായ വ്യവസ്ഥകള്‍ ഭരണഘടനയിലുണ്ട്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതേക്കുറിച്ചും ബോധവാന്‍മാരായിരിക്കണം.

ചീഫ് ജസ്റ്റീസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ ഡി.കെ ജയിന്‍, എസ്.എസ് നിജ്ജാര്‍, ആര്‍.പി ദേശായി, ജെ.എസ്. കെഹാര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ഭരണഘടനാ വിദഗ്ധരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബെഞ്ച് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സഹാറ ഗ്രൂപ്പും ഓഹരി വിപണി നിയന്ത്രകരായ സെബിയും തമ്മിലുള്ള തര്‍ക്കത്തിലെ ചില നിര്‍ണായക രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതോടെയാണ് മാധ്യമവാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ രൂപീകരിക്കണമെന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലെത്തിയത്.

Story first published:  Tuesday, September 11, 2012, 12:18 [IST]
English summary
The Supreme Court on Tuesday ruled that guideline for media reporting cannot be made across the board.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs