Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐസ്‌ക്രീം കേസ്: പൊലീസിന് രൂക്ഷവിമര്‍ശനം

Written by:
Published: Tuesday, September 11, 2012, 14:13 [IST]

 

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടമറി കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

സാക്ഷിമൊഴികളുടെ വിശദാംശങ്ങളും ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സാക്ഷിമൊഴികളുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് പരാമര്‍ശിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് സാക്ഷികളുടെ മൊഴികള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നിരാകരിച്ച

കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST