Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിപിഎം മണിവീണവിറ്റ് കരവാള്‍ വാങ്ങുന്നവര്‍

Written by: അഭിരാം പ്രദീപ്‌
Updated: Tuesday, September 11, 2012, 16:31 [IST]

 Onjiyam Hari Govindan Vayalar Koottayma
 

പൊതുപ്രവര്‍ത്തകന്റെ ദര്‍ശനവും ജീവിതസന്ദേശവും എന്തായിരിക്കണമെന്ന് വയലാര്‍ കവിതകള്‍ പാടി ബോധവത്കരിച്ച പാരമ്പര്യമാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഇന്ന് ആ പാരമ്പര്യമൊന്നാകെ വിസ്മരിച്ചിരിക്കുകയാണ് സിപിഎം പ്രവര്‍ത്തകര്‍. കരവാള്‍ വിറ്റ് മണിവീണ വാങ്ങി എന്നാണ് വയലാര്‍ പാടിയത്. ഇന്ന് സിപിഎംകാര്‍ മണിവീണ വിറ്റ് കരവാള്‍ വാങ്ങുന്നവരായി തരംതാഴ്ന്നിരിക്കുന്നു. വയലാറിന്റെ പാട്ടുകള്‍ പാടി പുതിയ നാളെയ്ക്ക് തിരി തെളിച്ചവരുടെ ഇന്നത്തെ സ്ഥിതി ലജ്ജാകരമാണ്-പ്രമുഖ സോപാനകലാകാരന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരേ സമൂഹ മനസ്സാക്ഷി എന്ന സന്ദേശമുയര്‍ത്തി കോഴിക്കോട്ടെ ജനാധിപത്യ കൂട്ടായ്മ സംഘടിപ്പിച്ച ഒഞ്ചിയം യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹരിഗോവിന്ദന്‍.

എതിരു നില്‍ക്കുന്നവനു നേരെ വാളുയര്‍ത്തുന്നവന്‍ അവന്റെ അമ്മയെ ഓര്‍ക്കണം. ടിപി ചന്ദ്രശേഖരനെ 51 വെട്ടിവെട്ടി ഇല്ലാതാക്കിയവരെ 102 വെട്ടുകൊണ്ട് കൊല്ലണമെന്ന് തോന്നിയേക്കാം. പക്ഷേ, അതിനുള്ള യോഗ്യത പോലും അവര്‍ക്കില്ല. കള്ളപ്പണക്കാരുടെ സംരക്ഷകരായി സിപിഎം പ്രസ്ഥാനം അധഃപതിച്ചതില്‍ ഏറെ വേദനിക്കുന്ന എത്രയോ പാര്‍ട്ടിപ്രവര്‍ത്തകരുണ്ട്. അവരത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. പക്ഷേ, കള്ളപ്പണക്കാരുടെ സിഇഒമാരാകുന്ന പാര്‍ട്ടി സെക്രട്ടറിമാര്‍ ഇനിവേണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊട്ടിതെറിക്കുന്ന കാലം വിദൂരമല്ല. അക്രമത്തിനെതിരായ ഇത്തരം കൂട്ടായ്മകള്‍ നല്ലൊരു നാളെയ്ക്കുള്ള തിരിവെട്ടമാണ് പകരുന്നത്. ഒഞ്ചിയം രക്തസാക്ഷികള്‍ വെടിയേറ്റ് വീണ ചെന്നാട്ടുതാഴ വയലില്‍ നിന്നാണ് ഒഞ്ചിയം യാത്ര ആരംഭിച്ചത്. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ സന്ദേശം ടിപിയുടെ ഭാര്യ കെകെ രമ വായിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ മധുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കെസി ഉമേഷ്‌ബാബു , കെഎന്‍ അജോയ്കുമാര്‍, എന്‍ പ്രഭാകരന്‍, കെഎസ് ഹരിഹരന്‍, അഡ്വ. പി എ പൗരന്‍, എംആര്‍ മുരളി, എന്‍പി ചെക്കുട്ടി, കെകെ മാധവന്‍, എംഎ സചീന്ദ്രന്‍, പികെ നാണു, കെപി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Story first published:  Tuesday, September 11, 2012, 13:05 [IST]
English summary
'Janadhipathya Koottayma' Organizing 'Onjiyam yathra'.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs