Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തൃണമൂല്‍ കോണ്‍ഗ്രസിന്റെ 72 മണിക്കൂര്‍ അന്ത്യശാസനം

Written by:
Published: Friday, September 14, 2012, 21:01 [IST]

 Trinamool Withdraw Support Upa 72 Hour Warning
 

കൊല്‍ക്കത്ത: യുപിഎ സര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്ത്യശാസനം. വര്‍ധിച്ച ഡീസല്‍ വിലയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും 72 മണിക്കൂറിനുളളില്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മുഖ്യഘടകകഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണി മുഴക്കി.

തീരുമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച യോഗം ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി കടുത്ത തീരുമാനം തന്നെയെടുക്കാനാണ് സാധ്യത. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നത് പാര്‍ട്ടി നയമാണ്. പാര്‍ട്ടി എക്കാലത്തും ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കും. ടിഎംസി പ്രതിനിധികളില്ലാത്ത മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്-റെയില്‍വേ മന്ത്രിയും തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ മുകുള്‍ റോയ് അറിയിച്ചു.

യുപിഎ സര്‍ക്കാറിനുള്ള പിന്തുണ തുടരണോയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് സെക്കുലര്‍ ജനതാദളിന്റെ നേതാവ് ഡാനിഷ് അലി അറിയിച്ചു. മുന്നണിക്ക് പുറത്തുനിന്നു പിന്തുണ കൊടുക്കുന്ന ജനതാദളിന് മൂന്നംഗങ്ങളുണ്ട്.

English summary
Strongly opposing the major reforms announced by the Centre, key UPA constituent Trinamool Congress today set a 72-hour deadline to government to withdraw decision on multi-brand retail and diesel price hike.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL