റായ്പൂര്‍: ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്.സുര്‍ദശന്‍ (81)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ 6.30ന് റായ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. 2000-2009 കാലയളവില്‍ ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് ആയിരുന്നു സുദര്‍ശന്‍. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് റായ്പൂരില്‍ നടക്കും.
1954ല്‍ റായ്ഗഡില്‍ പ്രചാരകായിട്ടായിരുന്നു സുദര്‍ശന്‍ സംഘടനാ ജീവിതം ആരംഭിച്ചത്. 1964ല്‍ മദ്ധ്യപ്രദേശില്‍ പ്രാന്തപ്രചാരകായി. പിന്നീട് ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്റെ മേധാവിയായ സുദര്‍ശന്‍ ആര്‍എസ്എസിന്റെ ബൗദ്ധിക ഘടകത്തിന്റെ ചുമതലയിലെത്തി.
അനാരോഗ്യത്തെ തുടര്‍ന്ന് രാജേന്ദ്ര സിംഗ് സ്ഥാനമൊഴിഞ്ഞതോടെ 2000ല്‍ സുദര്‍ശന്‍ സര്‍ സംഘ് ചാലക് സ്ഥാനത്തെത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് 21ന് അദ്ദേഗം ഈ സ്ഥാനം ഒഴിഞ്ഞു.
ആഗസ്ത് രണ്ടിന് പ്രഭാത സവാരിക്കിടെ സുദര്‍ശനെ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം അദ്ദേഹത്തെ കണ്ടെത്തിയിരുന്നു. മൈസൂരില്‍ നാസരാബാദില്‍ സഹോദരന്റെ വീട്ടില്‍ താമസിച്ചുവരുമ്പോഴായിരുന്നു സംഭവം.





























