കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലുവാലിയയെ അലുവയാക്കും: പിസി ജോര്‍ജ്

  • By Greeshma
Google Oneindia Malayalam News

PC George
തിരുവനന്തപുരം: കേരളം ഭക്ഷ്യസുരക്ഷ ലക്ഷ്യമിടേണ്ടെന്ന് പറഞ്ഞ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയെ അലുവയാക്കുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഉത്തരേന്ത്യക്കാരന്‍ പറയുന്ന ഊളത്തരങ്ങള്‍ കേരളീയന്‍ കേള്‍ക്കരുത്. കേരളത്തെ കുറിച്ച് പറയാന്‍ അലുവാലിയ ആരാണെന്നും പിസി ജോര്‍ജ് ചോദിച്ചു.

കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞത്. രാജ്യത്തിനു പൊതുവായി ഭക്ഷ്യ സുരക്ഷയുള്ളിടത്തോളം സംസ്ഥാനത്തിനു ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയെക്കുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല.കേരളത്തില്‍ ഭൂമിയ്ക്കു കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ ഉള്ള സ്ഥലത്ത് ഏറ്റവും കൂടുതല്‍ മൂല്യവര്‍ധന ഉണ്ടാക്കുന്ന വിധമുള്ള നിക്ഷേപങ്ങളാണു വരേണ്ടതെന്നും അലുവാലിയ അഭിപ്രായപ്പെട്ടു.

ഇതിനെതിരെ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാണെന്നായിരുന്നു ഇവരുടെ ആരോപണം. കാര്‍ഷിക രംഗത്തെ വിദഗ്ധരും അലുവാലിയയുടെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

English summary
Planning Commission deputy chairman Montek Singh Ahluwalia’s statement on utilisation of paddy fields for purposes other than agriculture at the Emerging Kerala meet has raised a controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X