കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോക്‌സ് വാഗണ്‍ പ്ലാന്റ് നുണയെന്ന്

  • By Vijesh
Google Oneindia Malayalam News

Volkswagen Plant
കൊച്ചി: എമേര്‍ജിങ് കേരളയിലൂടെ കേരളത്തില്‍ വന്നെത്തുമെന്ന് പ്രചരിയ്ക്കപ്പെട്ട ഫോക്‌സ് വാഗണ്‍ പ്ലാന്റ് നുണയാണെന്ന് റിപ്പോര്‍ട്ടുകള്‍. ലോകപ്രശസ്ത ജര്‍മ്മന്‍ വാഹനനിര്‍മാണ കമ്പനിയായ ഫോക്‌സ് വാഗണിന് കേരളത്ിതല്‍ എഞ്ചിന്‍ അസംബ്ലിങ് പ്ലാന്റ് സ്ഥാപിയ്ക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

എന്നാല്‍ കമ്പനിയ്ക്ക് അത്തരത്തില്‍ ഒരു പദ്ധതിയില്ലെന്ന് ഫോക്‌സ് വാഗണ്‍ വക്താവ് അലക്‌സാണ്ടര്‍ ഷെബെയെ ഉദ്ധരിച്ച് ഇന്ത്യാവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയ്ക്ക് കേരളത്തില്‍ പ്ലാന്റ് സ്ഥാപിയ്ക്കാനുള്ള പദ്ധതിയില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എമേര്‍ജിങ് കേരള എന്താണെന്ന് പോലും അറിയില്ലെന്ന് കമ്പനി വക്താവ് പറഞ്ഞതായി ചാനലിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഫോക്‌സ വാഗണിന് കേരളത്തില്‍ രണ്ടായിരം കോടി മുതല്‍ മുടക്കില്‍ എഞ്ചിന്‍ അസംബ്ലിങ് പ്ലാന്റ് ആരംഭിയ്ക്കാന്‍ പദ്ധതിയുണ്ടെന്ന് വെള്ളിയാഴ്ച എമേര്‍ജിങ് കേരളയുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങള്‍ ഈ പ്രഖ്യാപനം ഏറെ പ്രധാന്യം നല്‍കി ഒന്നാംപേജില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

എമേര്‍ജിങ് കേരളയില്‍ 40000 കോടി രൂപയുടെ നാല്‍പത്തിയഞ്ചോളം പദ്ധതികളില്‍ തീരുമാനമായെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഒരുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച 14,225 കോടി രൂപയുടെ കൊച്ചി റിഫൈനറി പദ്ധതി എമര്‍ജിങ് കേരളയിലൂടെ പുതിയ ലേബലില്‍ അവതരിപ്പിച്ചിരിയ്ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപസംഗമത്തിന്റെ സമാപന ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിപിസിഎല്‍ ചെയര്‍മാന്‍ ആര്‍ കെ സിങ്ങും ഒപ്പുവച്ച ബിപിസിഎല്‍കൊച്ചി റിഫൈനറിയുടെ സംയോജിത വിപുലീകരണ പദ്ധതി ബിപിസിഎല്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചതാണെന്നാണ് ആക്ഷേപം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X