Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗാനഗന്ധര്‍വന് രംഗോലിയില്‍ സ്‌നേഹാദരം

Written by: പ്രദീപ് അഭിരാം
Published: Sunday, September 16, 2012, 7:55 [IST]

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് മറുനാടന്‍ മലയാളി സമൂഹത്തിന്റെ വേറിട്ട സ്‌നേഹാദരം. സംഗീത ജീവിതത്തിന്റെ സുവര്‍ണജൂബിലി ആഗോഷിക്കുന്ന യേശുദാസിന്റെ കൂറ്റന്‍ ഛായാചിത്രം നിറക്കൂട്ടുകളാല്‍ രംഗോലി കളത്തില്‍ ആവിഷ്‌കരിക്കുന്നത് നേതൃത്വം നല്‍കിയത് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍(എസ്മ) ആയിരുന്നു.

 kj yesudas rangoli limca book record

ക്രിയേറ്റിവ് സിനി ആര്‍ട്ട് ഡയറക്ടര്‍ സികെ സുരേഷിന്റെ നേതൃത്വത്തിലുള്ള 70 അംഗ കലാകാരന്മാര്‍ ഒരു മണിക്കൂറും 44 മിനിറ്റിലുമാണ് യേശുദാസിന്റെ പുഞ്ചിരിതൂകുന്ന മുഖം ആലേഖനം ചെയ്ത രംഗോലി പൂര്‍ത്തിയാക്കിയത്.

8000കിലോ വര്‍ണപ്പൊടികള്‍ ഉഫയോഗിച്ച് 121232.32 ചതുരശ്ര അടിയിലാണ് കളം പൂര്‍ത്തീകരിച്ചത്. ചെന്നൈയിലെ പൂനമല്ലിഹൈറോഡിലെ സെന്റ് ജോര്‍ജ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ രംഗോളി ചിത്രീകരണത്തില്‍ ചെന്നൈ ഫൈന്‍ ആര്‍ട്‌സ് കോളജിലെ കലാകാരന്മാരും കേരളത്തിലെ ആര്‍ട്ടിസ്റ്റുകളും പങ്കു ചേര്‍ന്നു.

ചുരുങ്ങിയ സമയം കൊണ്ട് ഈ വിധം മനോജ്ഞമായ രംഗോലി രൂപകല്‍പ്പന ചെയ്തത് ലോകറെക്കോഡാണെന്ന് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എഡിറ്റര്‍ ആരതി സിംഹ് പറഞ്ഞു. നിലവില്‍ 10650 ചതുരശ്ര അടിയില്‍ തീര്‍ത്ത രംഗോലിയാണ് ലോകറെക്കോര്‍ഡ്. അതിനെയാണ് യേശുദാസിന്റെ രംഗോലി ചിത്രം മറികടന്നത്. എസ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലന്‍, തമിഴ്‌നാട് ഘടകം പ്രസിഡന്റ് സ്‌നേഹ പി രാജു എന്നിവര്‍ ചേര്‍ന്നാണ് രംഗോലി ആവിഷ്‌കാരം ഉദ്ഘാടനം ചെയ്തത്.

തന്റെ കൂറ്റന്‍ ഛായാചിത്രം കാണാനെത്തിയ യേശുദാസ് ആര്‍ട് ഡയറക്ടര്‍ സികെ സുരേഷിനെയും സംഘത്തെയും പ്രത്യേകം അഭിനന്ദിച്ചു. യേശുദാസിന്റെ സ്വരമാധുരി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. എത്രവിശാലമായ അങ്കണത്തിലും ആവിഷ്‌കരിക്കാനാവാത്ത വിധം വിസ്തൃതമാണ് ആ സ്‌നേഹവായ്പ്. യേശുദാസിനെ അത്രമേല്‍ സ്‌നേഹിക്കുന്ന മലയാളിയുടെ മനസ്സിന്റെ കൂടി പ്രതീകമാണ് ഈ രംഗോലി-ആര്‍ട് ഡയറക്ടര്‍ സികെ സുരേഷ് വണ്‍ഇന്ത്യയോട് പറഞ്ഞു.

English summary
The All India Malayali Association has made a 12,000 sq. feet rangoli portrait of K.J. Yesudas on the eve of the Mathruvandanam programme at St. Georges’ Anglo Indian School in Chennai on Saturday, with the aim of entering the Limca Book of World Records.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi