Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബിരിയാണിയില്‍ പല്ലിവാല്‍

Posted by:
Published: Tuesday, September 18, 2012, 15:02 [IST]

 Lizards Tail Found In Biryani
 

ആറ്റിങ്ങല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ ബിരിയാണിയില്‍ പല്ലിയുടെ വാല്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കിഴക്കേ നാലുമുക്കിലെ അല്‍ രാജ് എന്ന ഹോട്ടലില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

ബിരിയാണിയില്‍ നിന്ന് വിദ്യാര്‍ഥിയ്ക്ക് പല്ലിവാല്‍ കിട്ടിയെങ്കിലും സംഭവം ആരുമറിയാതെ ഒതുക്കാനായിരുന്നു ഹോട്ടല്‍ അധികൃതരുടെ ശ്രമം. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇക്കാര്യം പൊലീസിനേയും മുന്‍സിപ്പാലിറ്റി അധികൃതരേയും അറിയിച്ചു. തുടര്‍ന്ന് അധികൃതരെത്തി ഹോട്ടല്‍ പൂട്ടിച്ചു. മുന്‍പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൂട്ടിച്ച ഹോട്ടലായിരുന്നു ഇത്.

ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനയില്‍ ഒട്ടേറെ ഹോട്ടലുകള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും പൂട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ പലതും അനുമതി കൂടാതെ തുറന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.

English summary
Student got lizard's tail from biriyani.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI